ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെട്ടിച്ചമച്ച കേസ്; നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എം എം മണി

മണക്കാട് പ്രസംഗക്കേസില്‍ കേസില്‍ നീതി ലഭിച്ചതില്‍ സന്തോഷമെന്ന് എം എം മണി. താന്‍ പ്രതി അല്ലായിരുന്നെന്നും തനിക്ക് കേസുമായി ഒരു ബന്ധവുമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു പ്രസംഗത്തിന്റെ പേരില്‍ അന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പൊലീസുകാരും കൂടെ കെട്ടിച്ചമച്ച കേസാണിത്. വലിയ സാമ്പത്തിക നഷ്ടവും വ്യക്തിപരമായ മാനഹാനിയും ഉണ്ടാക്കിയെന്നും ആ അവസരത്തില്‍ സഹായിച്ചതെല്ലാം പാര്‍ട്ടിയാണെന്നും എം എം മണി പറഞ്ഞു.

അന്നത്തെ കേസിലെ രണ്ടാം പ്രതി മോഹന്‍ ദാസിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തതെന്നത് വിരോധാഭാസമാണ്. അന്ന് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തിലുടനീളം ലക്ഷക്കണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായാണ് കള്ളക്കേസ് എന്റെ മേല്‍ കെട്ടിച്ചമച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി കേസ് റദ്ദ് ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് പോവുമെന്നും എം എം മണി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News