വര്‍ണങ്ങള്‍ വാരി വിതറി ഹോളിയെ ആഘോഷമാക്കി മഹാനഗരം

മഹാമാരി നിറം കെടുത്തിയ രണ്ടു വര്‍ഷത്തിന് ശേഷം നിയന്ത്രണങ്ങളുടെ തടസ്സമില്ലാതെയാണ് ഈ വര്‍ഷം മഹാ നഗരം ഹോളിയെ വര്‍ണാഭമാക്കിയത്

പല നിറത്തിലുള്ള വര്‍ണ്ണ പൊടികളും പീച്ചാം കുഴലുകളുമായി പ്രത്യേക വില്പന കേന്ദ്രങ്ങളും ഇക്കുറി നിരത്തുകളില്‍ സജീവമായിരുന്നു .

നിലവില്‍ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മിക്കവാറും നിയന്ത്രണങ്ങള്‍ നീക്കിയത് ആവേശം ഇരട്ടിച്ചു. ഇതോടെ രണ്ടു വര്‍ഷമായി നിറം മങ്ങിയ ഹോളി വിപണിയും പഴയ പ്രതാപത്തോടെ തിരിച്ചെത്തുകയായിരുന്നു .

കുട്ടികളാണ് കൂടുതല്‍ ഉത്സാഹത്തിലെന്നാണ് വഴിയോരത്ത് നിറങ്ങളും പീച്ചാം കുഴലുകളും വില്‍പ്പന നടത്തുന്ന ഉത്തര്‍ പ്രദേശുകാരന്‍ അശോക് യാദവ് പറയുന്നത്.

ഹോളി അവധി കൂടി പ്രയോജനപ്പെടുത്തി വാരാന്ത്യത്തെ കൂടുതല്‍ ആഘോഷമാക്കാന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചേക്കേറുന്നവരും നിരവധിയാണ്. മുംബൈയില്‍ നിന്ന് വിളിപ്പാടകലെയുള്ള റിസോര്‍ട്ടുകളെല്ലാം വലിയ തിരക്കിലാണ്. കുടുംബ സമേതം ആഘോഷിക്കാനെത്തിവരാണ് ഭൂരിഭാഗം പേരും. ഒരിടവേളക്ക് ശേഷം വീണു കിട്ടിയ സ്വാതന്ത്ര്യം അടിച്ചു പൊളിക്കാനെത്തിയ യൂത്തന്മാരും കുറവല്ല.

എന്തായാലും കൊവിഡ് ഭീതി നീങ്ങിയ സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളുടെ ഉത്സവ പ്രതീതി തിരിച്ചെത്തിയിരിക്കയാണ് നഗരത്തില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News