രണ്ട് ലക്ഷം രൂപ നഷ്ടമായി; ആമസോണിനെതിരെ പരാതി

ആമസോണ്‍ വഴി 2 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത വയനാട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ തനിക്ക് ഉത്പന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബര്‍ പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി.

2 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണുവാണ് ആമസോണ്‍ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. തന്റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്‌സ് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍വിളിച്ചു. ഉടന്‍ തന്നെ ലഭിക്കുമെന്ന് കന്പനി മറുപടി നല്‍കി. ആദ്യം ഡിടിഡിസി ക്വറിയര്‍ കന്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുന്‍പ് ഓര്‍ഡര്‍ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോള്‍ കന്പനിക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു.

വലിയ തുക നഷ്ട്ടമായതോടെ കടക്കെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടന്‍ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് ഗ്രാഫിക് ഡിസൈനറായ വിഷ്ണു വക്കീല്‍ നോട്ടീസ് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News