പെഗാസസ് വാങ്ങാന്‍ 5 വര്‍ഷം മുന്‍പ് ഓഫര്‍ ലഭിച്ചിരുന്നു; മമത ബാനര്‍ജി

പെഗാസസ് സ്‌പൈവെയര്‍ വാങ്ങാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഓഫര്‍ ലഭിച്ചിട്ടുണ്ടായിരുന്നെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇസ്രയേല്‍ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പാണ് 25 കോടി രൂപക്ക് തങ്ങളുടെ സ്പൈവെയര്‍ ബംഗാള്‍ പൊലീസിന് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്ന് മമത ബാനര്‍ജി പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കും ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ സ്പൈവെയര്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താന്‍ ഓഫര്‍ നിരസിച്ചതായി സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത പറഞ്ഞു.

25 കോടി രൂപ നല്‍കിയാല്‍ എന്‍.എസ്.ഒ ഗ്രൂപ്പ് അവരുടെ പെഗാസസ് സ്പൈവെയര്‍ തരാമെന്ന് നാലോ അഞ്ചോ വര്‍ഷം മുമ്പ് ഞങ്ങളുടെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്ന് പറഞ്ഞെന്നും സ്പൈവെയര്‍ ജഡ്ജിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ രാഷ്ട്രീയമായി ഉപയോഗിക്കാമായിരുന്നതിനാല്‍ ഞാന്‍ അത് നിരസിക്കുകയായിരുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലി സ്പൈവെയര്‍ ഉപയോഗിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്പൈവെയറുകള്‍ ഉപയോഗിക്കാം, അത് ദേശ വിരുദ്ധതയെ ഊട്ടിഉറപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കരുത്. നമ്മുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ വേണ്ടത്, രാഷ്ട്രീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാവരുത്. അത് ജഡ്ജിമാര്‍ക്കെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ ഉപയോഗിക്കരുത്, മമത അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News