വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട് കക്കോടിയില്‍ വീട് പൊളിച്ചുമാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഉവൈദ് ഷെയ്ക് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന അക്ബര്‍ ഹുസൈന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കക്കോടി കിരാലൂര്‍ ആണിയം വീട്ടില്‍ താളെ അബൂബക്കര്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് സംഭവം. കോണ്‍ക്രീറ്റ് പൊട്ടി ഉവൈദിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. . നാട്ടുകാരും വെള്ളിമാട് അഗ്നിരക്ഷസേന യൂണിറ്റും രക്ഷാപ്രവര്‍ത്തനം നടത്തി. വാര്‍ഡ് അംഗം കെ ഹി സാഹിദ്, അഭിലാഷ്, ഗീരീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News