
ഉത്തരേന്ത്യയെ വര്‍ണത്തില്‍ ആറാടിച്ച് ഹോളി. തിന്മക്കെതിരെയുള്ള നന്മയുടെ വിജയാരവങ്ങള്‍ക്കൊപ്പം തെരുവുകളും വര്‍ണാഭമാകുകയാണ്.. കൊവിഡ് വ്യാപനത്തില്‍ കഴിഞ്ഞ തവണ ഭാഗീകമായി മാത്രം നടന്ന ഹോളി ആഘോഷം ഉത്തരേന്ത്യയില്‍ ഇത്തവണ പൊടിപൊടിക്കുകയാണ്.
ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.
സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാര്‍ത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വര്‍ണ്ണമയമാക്കുന്ന ഹോളി ഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതും ക്യാമ്പസുകള്‍ തുറന്നതും ഹോളി ആഘോഷങ്ങളുടെ ആരവം ഉയര്‍ത്തിയിട്ടുണ്ട്.
ഹോളി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നു.ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുരയില്‍ അതിവിപുലമായാണ് ഹോളി ആഘോഷിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here