യുഎസില്‍ കൊവിഡ് കുതിക്കുന്നു

അമേരിക്കയില്‍് വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. അമേരിക്കയില്‍ കൊവിഡ് മാസ്‌ക് അടക്കം ഒഴിവാക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നെങ്കിലും മാര്‍ച്ച് ആദ്യംമുതല്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്പിലും വ്യാപനം ഉയര്‍ന്നതിനാല്‍ മാസങ്ങള്‍ക്കകം യുഎസിലും വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.

ദക്ഷിണ കൊറിയയില്‍ വ്യാഴാഴ്ചമാത്രം കോവിഡ് സ്ഥിരീകരിച്ചത് 6,21,000 പേര്‍ക്കാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകരിലും രോഗബാധ ഉയര്‍ന്നു. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതാണ് വ്യാപനത്തിന് കാരണമെന്ന വിമര്‍ശം ശക്തമായി.

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേവലം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി. എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണം. 2022 മാര്‍ച്ച് 13 വരെ 45.5 കോടിപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചില രാജ്യങ്ങളില്‍ പുതിയ തരംഗങ്ങള്‍ക്കൊപ്പം രോഗികളുടെ എണ്ണം കുതിക്കുമെന്നും ഗെബ്രിയേസ് മുന്നറിയിപ്പുനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News