അച്ഛനെ വേണ്ടാത്തവര്‍ക്ക് വിവാഹച്ചെലവും വേണ്ട; സുപ്രീംകോടതി

പിതാവുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത പ്രായപൂര്‍ത്തിയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിദ്യാഭ്യാസ, വിവാഹച്ചെലവുകള്‍ അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

പിതാവുമായി ഒരുതരത്തിലും ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹമില്ലെന്നാണ് ഇരുപതുകാരിയായ മകളുടെ നിലപാട്. അതേസമയം, മകളെ വളര്‍ത്താനാവശ്യമായ തുക വിവാഹമോചനത്തിനുശേഷം ഭാര്യക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കോടതി പറഞ്ഞു. ഭാര്യയുടെയും മകളുടെയും ചെലവുകള്‍ക്കായി 10 ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News