പ്രതിരോധ ഗവേഷണം; പണം നല്‍കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി

പ്രതിരോധ ഗവേഷണ, വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ചെലവിടാത്തതില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മൊത്തം ജിഡിപിയുടെ ഒരു ശതമാനംപോലും വിനിയോഗിക്കാത്തത് ആശങ്കാജനകമെന്ന് പ്രതിരോധമന്ത്രാലയം സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. 2016–17ല്‍ ആകെ ജിഡിപിയുടെ 0.088 ശതമാനമാണ് ചെലവിട്ടതെങ്കില്‍ 2020–2021ല്‍ ഇത് 0.083 ശതമാനമായി ഇടിഞ്ഞു.

അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കുറഞ്ഞ തുകയാണിത്. പ്രതിരോധ ബജറ്റിന്റെ ആറ് ശതമാനമാണ് ഇന്ത്യ ഗവേഷണ, വികസന പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത്. അമേരിക്ക 12 ശതമാനവും ചൈന 20 ശതമാനവും ചെലവിടുന്നു. പ്രതിരോധത്തിന് വേണ്ടിയുള്ള മൊത്തം ബജറ്റ് വിഹിതം കുറഞ്ഞതിനാലാണ് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും കുറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News