കൊവിഡ് പ്രത്യേക അവധിക്ക് പകരം ഇനി മുതല്‍ വര്‍ക്ക് ഫ്രം ഹോം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്പെഷ്യല്‍ ക്യാഷല്‍ ലീവുകളില്‍ മാറ്റം വരുത്തി. കൊവിഡ് പോസിറ്റീവ് ആയ, വര്‍ക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ അവധിക്ക് പകരം 7 ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഉത്തരവായി. പൊതുഖേലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്

വര്‍ക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാര്‍ക്ക് 5 ദിവസത്തെ സ്‌പെഷ്യല്‍ ലീവ് ഫോര്‍ കൊവിഡ് – 19 അനുവദിക്കാം . അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയാകുമിത്. അഞ്ചു ദിവസം കഴിഞ്ഞു ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസില്‍ ഹാജരാകണം.

അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവ് എടുത്ത ശേഷം ഓഫിസില്‍ ഹാജരാകേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here