റെഡ്മീറ്റ് ഇഷ്ടമാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

റെഡ് മീറ്റിൽ ധാരാളം പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിൻ ബി3, ബി6, ബി12, തയാമിൻ, വൈറ്റമിൻ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. ധാതുക്കളായ സിങ്കും സെലിനിയവും ഇവയിൽ ധാരാളമായുണ്ട്. എത്ര പോഷക സമൃദ്ധമാണെങ്കിലും റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കാം.

പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. സ്ട്രോക്കിനു വരെ ഇത് കാരണമാകാം. ‌‌ റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ കഴിയുന്നത്ര കുറയ്ക്കണം. വൈറ്റ് മീറ്റ് ആയാലും പ്രോസസ്ഡ് ഒഴിവാക്കുന്നതാകും നല്ലത്. കാരണം ഇവ വളരെ നാൾ മുന്നേ പ്രോസസ് ചെയ്തതും രാസപദാർഥങ്ങൾ ചേർത്തതുമാകാം.

പ്രോസസ്ഡ് റെഡ് മീറ്റ് അധികം കഴിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടത് കോളോറെക്റ്ററൽ കാൻസർ എന്ന മലാശയ അർബുദത്തെയാണ്. പ്രോസസ്ഡ് റെഡ് മീറ്റിലുള്ള കാർസിനോജനുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്. കാർഡിയോവാസ്കുലാർ പ്രശ്നങ്ങളും പിടിപെടാം. എൽഡിഎൽ കൊളസ്ട്രോൾ കൂടുതലുള്ളവർ ബിഫ് പൂർണമായും ഒിവാക്കുന്നതാണു നല്ലത്. എന്തു മാസം കഴിച്ചാലും കൂടെ പച്ചക്കറികൾ സാലഡ് രൂപത്തിലോ അല്ലാതെയോ കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അധിക കൊഴുപ്പിനെ ആഗിരണം ചെയ്യാൻ ഒരു പരിധി വരെ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here