ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍

ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി

കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചത്. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര്‍ ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിപണി വിലക്കെങ്കിലും കെ എസ് ആര്‍ ടി സി ക്ക് ഡീസല്‍ ലഭ്യമാക്കണം. കെ എസ് ആര്‍ ടി സി യെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനം. നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, വിവിധ എണ്ണക്കമ്പനികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. കോടതി പിന്നീട് ഹര്‍ജി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here