മുന്നോക്കത്തില്‍ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യം; ഹര്‍ജി തീര്‍പ്പാക്കി

മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വ്വേ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ എസ് എസ് സമര്‍പിച്ച ഹര്‍ജി ഹൈകോടതിയില്‍ തീര്‍പ്പാക്കി. സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്ന് കാണിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്.

സാമ്പിള്‍ സര്‍വേ സമഗ്ര സര്‍വേക്ക് പകരമാവില്ലെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ നടത്തുന്ന സാമ്പിള്‍ സര്‍വ്വേ സമഗ്ര സര്‍വ്വേക്ക് പകരമല്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News