ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തിരിച്ചടി; ഐപിഎല്ലില്‍ മാര്‍ക്ക് വുഡ് പുറത്ത്

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് വന്‍ തിരിച്ചടി. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കൈമുട്ടിന് പരുക്കേറ്റതിനാല്‍ താരത്തിന് ഈ സീസണില്‍ കളിക്കാനാകില്ല. ലേലത്തില്‍ 7.5 കോടി രൂപയ്ക്കാണ് ലഖ്നൗ വുഡിനെ സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ വുഡിന്റെ വലതു കൈമുട്ടിന് പരിക്കേറ്റിരുന്നു. പരിശോധനയ്ക്ക് ശേഷം താരത്തിന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വുഡിന്റെ പരുക്കിനെക്കുറിച്ച് ലഖ്നൗ ഫ്രാഞ്ചൈസിയെ അറിയിച്ചു.

ലോകേഷ് രാഹുലിന്റെ ടീം ഇതുവരെ വുഡിന് പകരക്കാരനായി മറ്റൊരു പേര് പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ 2022 ലേലത്തില്‍ നിന്ന് വില്‍ക്കപ്പെടാത്ത പേസര്‍മാരുടെ പട്ടികയിലേക്ക് ലക്നൗ ശ്രദ്ധ മാറ്റേണ്ടതുണ്ട്. മോയ്സസ് ഹെന്റിക്സ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ തുടങ്ങിയ പ്രമുഖര്‍ തെരഞ്ഞെടുക്കാവുന്ന താരങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here