കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം

കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒരു തൊഴിലാളിയെ പുറത്തെടുത്തു. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായിരുന്നില്ല ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News