ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനുമേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി; സി.വി വര്‍ഗീസ്

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തിയ ഗൂഢാലോചനക്കേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. പ്രസംഗത്തിലെ വാക്കുകളെ കഥകളാക്കി മാറ്റി എം.എം മണിയെ കൊലക്കേസ് പ്രതിയാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കൊലയാളിയുടെ പരിവേഷം നല്‍കി തുറങ്കിലച്ച് നാട് കടത്തി. ഇതിലൂടെ എം.എം മണിയെയും സി.പി.എമ്മിനേയും തകര്‍ക്കാന്‍ കഴിയുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വ്യാമോഹം. അതിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

മണക്കാട് പ്രസംഗത്തിന്റെ പേരില്‍ പൊലീസ് എടുത്ത കേസിലാണ് എം എം മണി ഉള്‍പ്പെടെ മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കിയത്. ഒരു പ്രസംഗത്തിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി 3 പേരെ ജയിലിലടച്ച കേസിലെ കോടതി വിധി യു ഡി എഫിന് തിരിച്ചടിയായി. എം എം മണി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News