
എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍. 2 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പത്തോളം അടിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
അഗ്‌നിശമന സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുകയാണ്. പത്തു അഗ്‌നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെ അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിലാണ് അപകടം നടന്നത്.
രക്ഷപ്പെടുത്തിയവരെ വളരെ പെട്ടെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here