ഒരു പുരസ്‌കാരത്തിനപ്പുറം സാമൂഹിക ഇടപെടലായി മാറിയ കൈരളി ജ്വാല പുരസ്‌കാരം ഇന്ന്

2 വർഷത്തെ ഇടവേളക്ക് ശേഷം കൈരളി ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ ഇന്ന് നടക്കും.മമ്മൂട്ടി പങ്കെടുക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജ്, ജോൺ ബ്രിട്ടാസ് എം പി, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവർ പങ്കെടുക്കുന്നു.

യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്കാരം .ഒരു പുരസ്‌കാരത്തിനപ്പുറം ഒരു സാമൂഹിക ഇടപെടലായി മാറി കൈരളി ജ്വാല പുരസ്‌കാരം.

മാതൃക തീർത്ത വനിതാ സംരംഭകർ, സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ മിടുക്കികൾ, സാമൂഹിക ഉന്നമനം കൂടി ലാക്കാക്കിയ പ്രവർത്തനങ്ങൾ….. ഇതെല്ലാം കൂടിച്ചേരുന്നതാണ് ജ്വാല പുരസ്‌കാരം.

മുഖ്യധാര യുവ സംരംഭക,സാമൂഹ്യോന്മുഖ സംരംഭക,യുവസംരംഭക എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. ജ്വാലയുടെ 5ാമത് എഡിഷനാണ് ഇക്കൊല്ലത്തേത്. മാധ്യമങ്ങളാല്‍ കൊട്ടിഘോഷിക്കപ്പെടാത്ത പ്രതിഭകളെയാണ് ജ്വാലയിലൂടെ കണ്ടെത്തുന്നത്.ജ്വാല പുരസ്കാര ജേതാക്കളില്‍ പലരും അവരുടെ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തി.

അമ്മൂമ്മത്തിരിയുടെ ഉപജ്ഞാതാവ് ലക്ഷ്മി മേനോന്‍ ആദ്യ ജ്വാല പുരസ്‌കാര ജേതാവാണ്. കൈരളി ടി വി ചെയര്‍മാന്‍ വാര്‍ത്തകളില്‍ നിന്ന് കണ്ടെടുക്കുന്ന ഒരു വനിതയ്ക്കും ഇതോടൊപ്പം പുരസ്കാരം നല്‍കാറുണ്ട്.പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ മാളു ഷെയ്ഖ,ശാലിനി സരസ്വതി, ആഴകടൽ മത്സ്യബന്ധനത്തിന് പോകുന്ന രേഖ എന്നിങ്ങനെ പോകുന്നു ആ പേരുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News