വിതുരയില്‍ കള്ളനോട്ട് പിടികൂടി; 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ കള്ളനോട്ട് ശേഖരം പിടികൂടി. അന്‍പതിനായിരത്തോളം രൂപയുടെ കള്ളനോട്ടാണ് പൊലീസ് പിടികൂടിയത്. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 8.30യോടെ വിതുര ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്‍മുടി സ്വദേശി നല്‍കിയ നോട്ടിനെക്കുറിച്ചു ജീവനക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.

പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് തമിഴ്‌നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News