കളമശ്ശേരി മണ്ണിടിച്ചില്‍; നാല് മരണം സ്ഥിരീകരിച്ചു

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരണപ്പെട്ടതായി ആശുപത്രിയില്‍നിന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ് മണ്ഡല്‍, ഫൈജുല്‍ മണ്ഡല്‍, മുഹമ്മദ് നൂര്‍ അലാം, നജീഷ് അലി എന്നിവരാണ് മരിച്ചത്.

പത്തോളം അടിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം നടന്നത്. അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പത്തു അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.

കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെ അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിനടുത്തുള്ള സ്വകാര്യ ഭൂമിയിലാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയവരെ വളരെ പെട്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. തുടക്കത്തില്‍ മാധ്യമങ്ങളെ കയറ്റിവിട്ടിരുന്നില്ല. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News