ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലി ആഴ്ചയിൽ എട്ട് പിരീഡ് ആയി നിജപ്പെടുത്തി. പ്രിൻസിപ്പൽ പഠിപ്പിക്കേണ്ട വിഷയത്തിൽ 8 പിരീഡ് കഴിച്ചു വരുന്ന പിരീഡുകൾ പഠിപ്പിക്കുന്നതിനായി പ്രസ്തുത വിഷയത്തിൽ ആ സ്കൂളുകളിൽ പിരീഡ് കുറവുള്ള ജൂനിയർ അധ്യാപകർ ഉണ്ടെങ്കിൽ 14 പിരീഡ് വരെ ആ അധ്യാപകർക്ക് നൽകും.

ഇത്തരത്തിൽ അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള മുൻ ഉത്തരവ് അടിയന്തിരമായി നടപ്പാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here