നവകേരള സൃഷ്ടി സാധ്യമാക്കുന്നത് വിജ്ഞാന സമൂഹത്തിലൂടെ; മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

‘Rebuilding the Youth Kerala towards a Knowledge Society’ എന്ന വിഷയത്തില്‍ യുവജന കമ്മീഷന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ തനത് വൈജ്ഞാനികയെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിന് വേണ്ടിയുള്ള ഇന്ധനമാക്കി മാറ്റുക എന്നതാണ് വിജ്ഞാന സമൂഹം എന്ന ലക്ഷ്യത്തിലൂടെ സര്‍ക്കാര്‍ ഉന്നമിടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെമിനാറില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനായ ജി.എസ്. പ്രദീപ്, അമൃത സതീഷ്, രഞ്ജിനി പിള്ള, ജിഷ, അജിത് കുമാര്‍, വൈശാഖന്‍ തമ്പി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടന്നപള്ളി രാമചന്ദ്രന്‍ എം.എല്‍.എ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, മുബഷീര്‍ പി., റെനീഷ് മാത്യു,സംസ്ഥാന കോര്‍ഡിനേറ്റര്‍ എം. രണ്‍ദീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News