മലപ്പുറത്ത് മാനസിക വൈകല്യമുള്ള യുവാവിന് ക്രൂരമര്‍ദനം

മലപ്പുറം മങ്കടയില്‍ മാനസിക വൈകല്യമുള്ള യുവാവിന് ക്രൂരമര്‍ദ്ദനം . ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഷീദ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മങ്കട പള്ളിപ്പുറം സ്വദേശിയായ 38 കാരന്‍ മുഹമ്മദ് റഷീദിനാണ് മര്‍ദ്ദനമേറ്റത്. മാനസിക വൈകല്യമുള്ള യുവാവിനെ അയല്‍വാസികളായ 6 പേര്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നു . ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം . ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു .

മുഹമ്മദ് റഷീദും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മാനസികവിഭ്രാന്തിയില്‍ മുഹമ്മദ് റഷീദ് അയല്‍വാസികളുടെ വീടിന് നേരെ കല്ലെറിഞ്ഞതാണ് അക്രമത്തിന് കാരണം . സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു . ആസിഫ് റഹ്മാന്‍ , മുഹമ്മദ് എന്നിവരാണ് പിടിയിലായത് . ഒളിവില്‍പോയ നാലുപേര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here