
പുലി ഭീതിയിൽ തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി പാറവിള നിവാസികൾ. രാവിലെ മീൻ വില്പനക്കാരന്റെ മുന്നിൽ ചാടിയ പുലി, മീൻ വണ്ടിയുടെ ഹോൺ മുഴങ്ങിയതോടെ ഭയന്നു റോഡിന്റെ എതിർ വശത്തേക്ക് പാഞ്ഞു വീടിനു പിന്നാമ്പുറത്ത് കൂടെ കാട്ടിലേക്ക് ഓടി മറഞ്ഞു.
രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം.പുലിയെ കണ്ട് ഭയന്ന മീൻ വില്പനക്കാരൻ ഉടൻ തന്നെ സമീപ വാസികളെയും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ ഉള്ളവരെ അറിയിച്ചു.പൊലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു.
ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. അതേ സമയം തൊഴിലുറപ്പ് തൊഴിലാളികളും പുലിയെ കണ്ടു ഭയന്ന് പണി ഉപേക്ഷിച്ചു വീടുകളിലേക്ക് ഓടി.മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ സ്ഥലത്തെത്തി പരിശോധനയിൽ പങ്കു ചേരുന്നു.
പുലി സാന്നിധ്യം ഉണ്ടായി എന്ന് പറയുന്ന പ്രദേശത്തെ ആളുകളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. രണ്ടിൽ ഒരു സ്ഥിരീകരണം ഉണ്ടാകുന്ന വരെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.വനം വകുപ്പ് രാത്രിയിൽ എത്തി പരിശോധന നടത്താനുള്ള സംവിധാനവും ഒരുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here