26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരി തെളിഞ്ഞു

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി സിനിമ നടി ഭാവനയും എത്തി. ടർക്കിഷ് സംവിധായിക ലിസാ ചെലാനെയും നടി ഭാവനയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.

ചെറുത്ത് നില്‍പ്പിനെ ആയുധം കൊണ്ട് കീഴടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിൻ്റെ ഉദാഹരണം ആണ് വേദിയിൽ ഇരിക്കുന്ന Sർക്കിഷ് സംവിധായിക ലിസ ചലാന്‍.ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമ.സങ്കീർണവും ബൃഹത്തുമായ ആശയങ്ങളെ എളുപ്പത്തിൽ മനുഷ്യ മനസുകളിൽ പകർന്ന് നൽകാൻ സിനിമയ്ക്ക് കഴിയും.

പ്രതിലോമ ശക്തികളുടെ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാൻ. നീതിക്കായുള്ള ചെറുത്ത് നിൽപ്പിനെ ആയുധം കെണ്ട് നശിപ്പിക്കാൻ കഴിയില്ലെന്ന് അവരുടെ ജീവിതം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പിരിറ്റ് ഓഫ് സിനിമാ പുരസ്ക്കാരം ലിസാ ചലാന് സമ്മാനിച്ചു.വൻ കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്.എൻ്റെ കഥകേട്ട മലയാളികൾക്ക് നന്ദിയെന്ന്  ലിസാ ചെലാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here