കളമശ്ശേരി മണ്ണിടിച്ചില്‍ ; 4 മരണം, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കളമശ്ശേരിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ചു. കളമശ്ശേരി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാേണിക് സിറ്റിയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്ക് അന്വേഷണം പ്രഖ്യാപിച്ചു.

വെളളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കളമശ്ശേരി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാേണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്.നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

പശ്ചിമബംഗാൾ സ്വദേശികളായ കുദൂസ് മണ്ഡൽ, ഫൈജുൽ മണ്ഡൽ, മുഹമ്മദ് നൂർ അലാം, നജീഷ് അലി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആദ്യ ഘട്ടത്തിൽ 7 പേർ മണ്ണിനടിയിൽ അകപ്പെട്ടതായി സംശയമുയർന്നെങ്കിലും പിന്നിട് നടത്തിയ പരിശോധനയിൽ 6 പേരായിരുന്നു അപകടത്തിൽപെട്ടതെന്ന് കണ്ടെത്തി.

അതേ സമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

നിലവിൽ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് ചുമതല നൽകിയിട്ടുണ്ട്. ഒപ്പം
ഇവിടുത്ത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും കളക്ടർ നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News