എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി.അതുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സിനാൻ ഉമ്മർ, സരോദ് ചങ്ങാടത്ത് ജില്ലാ ജോ: സെക്രട്ടറി ബി.സി അനുജിത്ത്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അമൽ രാജീവ്, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ നസ്രി എന്നിവർ പങ്കെടുത്തു.
ഏപ്രിൽ 1, 2, 3 തിയ്യതികളിൽ കാപ്പാട് വെച്ചാണ് എസ്എഫ്ഐ ജില്ലാ സമ്മേളനം. സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാറുകൾ, സാംസ്കാരിക സദസ്സുകൾ, പുസ്തകോത്സവം, പ്രഭാഷണങ്ങൾ, ടൂർണമെൻ്റുകൾ, പതാക – കൊടിമര – ദീപശിഖാ ജാഥകളും പൊതുസമ്മേളനവും സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here