ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേക്കും വിപുലപ്പെടുത്തി ഒമാൻ

കൊവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സൗകര്യം സ്വകാര്യ ആശുപത്രികളിലേയ്ക്കും വിപുലപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം. ഒമാനിൽ ഇനി മുതൽ ഖുവൈറിലെ സാഗർ പോളി ക്ലിനിക്, തെക്കൻ അസൈബിയിലെ അൽ മുസാൻ ഒയാസിസ് എന്നീ സ്ഥാപനങ്ങളിൽ നിന്നു കൂടി സൗജന്യ ബൂസ്റ്റർ ഡോസെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ സൗജന്യ ബൂസ്റ്റർ ഡോസ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി. ബദർ അൽ സമാ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും, റൂവിയിലെ ബോംബെ മെഡിക്കൽ കോംപ്ലക്സ്,
അമിറാത്തിലെ ആഡ് ലൈഫ് ഹോസ്പിറ്റൽ, സീബ് മാർക്കറ്റിലെ മെഡിക്കൽ കെയർ സെൻറർ എന്നിവിടങ്ങളിൽനിന്ന് സൗജന്യ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു.

സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ നിന്ന് വാക്സിൻ ലഭിക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News