സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്; അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ ജന്മനാടായ പേരാവൂരിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കെ എസ് ഇ ബി സിക്‌സേര്‍സ് കേരളയെ പരാജയപ്പെടുത്തി.

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള ഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്.സി പി ഐ എം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ വനിതാ വോളിബോള്‍ ക്യാപ്റ്റനായിരുന്ന മിനിമോള്‍ എബ്രഹാമിനെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. ബി പി സി എല്‍,സിക്‌സേര്‍സ് കേരള,കെ എസ് ഇ ബി ,കേരള പോലീസ്,കാലിക്കറ്റ് യൂണിവേഴ്‌സി,എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യമത്സരത്തില്‍ കെ എസ് ഇ ബി യും സിക്‌സേര്‍സ് കേരളയും തമ്മിലാണ് ഏറ്റുമുട്ടിയത്.

ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.അഖിലേന്ത്യാ വോളിക്കൊപ്പം പ്രാദേശിക വോളിയും നടക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News