ഐ പി എല്‍ കൊടിയേറാന്‍ ഇനി 7 നാള്‍

IPL ക്രിക്കറ്റിന് കൊടിയേറാന്‍ ഇനി 7 നാള്‍. മലയാളി നായകന്‍ സഞ്ജു സാംസണിന്റെ കീഴില്‍ നവോന്മേഷത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഒരിടവേളക്ക് ശേഷമുള്ള കിരീട നേട്ടമാണ് ടീമിന്റെ മോഹം.

2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ പരിശീലന മികവില്‍ ചാമ്പ്യന്മാരായ ശേഷം ഇതേ വരെ കിരീടത്തില്‍ മുത്തമിടാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്ടന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സ് കൊതിക്കുന്നത് നീണ്ട ഇടവേളക്ക് ശേഷമുള്ള സ്വപ്ന കിരീടമാണ്. യുസ്വേന്ദ്ര ചാഹല്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ,വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജെയിംസ് നീഷം, കോള്‍ട്ടര്‍നീല്‍ തുടങ്ങിയവരെല്ലാം നടപ്പ് സീസണില്‍ രാജസ്ഥാനൊപ്പമുണ്ട്.

യശസ്വീ ജയ്‌സ്വാള്‍ , ജോസ് ബട്ട്‌ലര്‍ എന്നിവര്‍ റോയല്‍ സ് ബാറ്റിംഗിന് കരുത്തേകും. തേജസ് ബരോക, ധ്രൂവ് ജുറല്‍ , അനുനയ് നാരായണ്‍ സിംഗ്, ശുഭം ഗാര്‍വാള്‍, കുല്‍ദീപ് യാദവ്തുടങ്ങി ശ്രദ്ധേയരായ യുവ താരങ്ങളുടെ രാജസ്ഥാന്‍ ജഴ്‌സിയിലെ അരങ്ങേറ്റത്തിനാകും നടപ്പ് സീസണ്‍ വേദിയാകുക. ലങ്കന്‍ ഇതിഹാസ താരം ലിത് മലിംഗയാണ് ടീമിന്റെ ബോളിംഗ് കോച്ച് . ഈമാസം 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here