ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി; സീറ്റ് ലഭിച്ചത് അംഗീകാരമെന്ന് ജെബി മേത്തര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. അപ്രതീക്ഷിത തീരുമാനമായിരുന്നെന്നും രാജ്യസഭാ സീറ്റ് ലഭിച്ചത് അംഗീകാരമാണെന്നും ജെബി മേത്തര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

തന്നോടൊപ്പം പരിഗണിച്ചവര്‍ തഴയപ്പെട്ടു എന്ന് കരുതേണ്ടതില്ലെന്നും അവരെല്ലാം കോണ്‍ഗ്രസിന്റെ അഭിവാജ്യഘടകമാണെന്നും ജെബി മേത്തര്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് ബിപുന്‍ റവയെയും പ്രഖ്യാപിച്ചു. കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News