ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇ എം എസ് ചരമദിനമായ ശനി രാവിലെ എട്ടിന് നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പുഷ്പാര്‍ച്ചന നടത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

ഇ എം എസ് അക്കാദമിയില്‍ രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ പങ്കെടുക്കും. ദേശാഭിമാനി ആസ്ഥാനത്ത് രാവിലെ 10ന് ‘ഇ എം എസും വികസന കാഴ്ചപ്പാടും’ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രഭാഷണം നടത്തും. എല്ലാ പാര്‍ടി ഘടകങ്ങളിലും പതാക ഉയര്‍ത്തി അനുസ്രമണ യോഗം ചേരും. എ കെ ജി ദിനമായ 22 വരെയുള്ള അനുസ്മരണത്തില്‍ കേരള വികസനത്തിനായുള്ള സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംസ്ഥാനത്താകെ സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News