സ്പാനിഷ് ലീഗ് ; നടപ്പ് സീസണിലെ രണ്ടാം എൽ ക്ലാസിക്കോ നാളെ

സ്പാനിഷ് ലീഗ് ഫുട്ബോളിൽ നടപ്പ് സീസണിലെ രണ്ടാം എൽ ക്ലാസിക്കോ നാളെ . റയൽ മാഡ്രിഡ് – ബാഴ്സലോണ ത്രില്ലർ നാളെ രാത്രി റയലിന്റെ ഹോം ഗ്രൌണ്ടായ സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ നടക്കും.

ഒക്ടോബർ 24 ന് നൂ കാംപിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 2 -1 ന് ജയം റയൽമാഡ്രിഡിനൊപ്പമായിരുന്നു. അലാബയും ലൂക്കാസ് വാസ്ക്വേസുമായിരുന്നു മത്സരത്തിൽ റയലിന്റെ സ്കോറർമാർ.

സെർജിയോ അഗ്യൂറോയുടെ വകയായിരുന്നു ബാഴ്സയുടെ ആശ്വാസ ഗോൾ . ലാലീഗ പോയിൻറ് പട്ടികയിൽ 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 10 പോയിന്റ് വ്യത്യാസത്തിൽ മുന്നിലാണ് റയൽ .

27 മത്സരങ്ങളിൽ നിന്ന് 51 പോയിൻറുമായി കിരീട പ്രതീക്ഷകൾ അസ്തമിച്ച ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel