ചലച്ചിത്ര മേള രണ്ടാം ദിനം ; 68 ചിത്രങ്ങള്‍ പ്രേക്ഷകർക്ക് മുന്നിലെത്തും

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മത്സര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മത്സര ചിത്രങ്ങളും 17 ഇന്ത്യൻ സിനിമയും പ്രദർശനത്തിലുണ്ട്.

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനമടക്കം 68 ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.

ഐ എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻറെ ആദ്യപ്രദർശനവും ഇന്ന് നടക്കും.കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലാണ് ചിത്രത്തിന്റെ പ്രദർശനം.

അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ മേളയെ സ്വീകരിച്ചത്. രണ്ടാം ദിനത്തിൽ തീർത്തും ഉൽസവ ലഹരിയിലാകും ഡേലിഗേറ്റുകൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here