കേരള ചരിത്രത്തിലെ സുപ്രധാന ഏടാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യ പ്രവർത്തനം വിളംബരം ചെയ്ത പിണറായി പാറപ്രം സമ്മേളനം.പാർട്ടി പിറന്ന പാറപ്രം ഉൾപ്പെടുന്ന കണ്ണൂരിന്റെ മണ്ണിലേക്കാണ് സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് എത്തുന്നത്.
1939 ഡിസംബർ മാസം അവസാനമാണ് കേരള ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ പാറപ്രം സമ്മേളനം നടക്കുന്നത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നായകർ പാറപ്രം നവോദയ വായനശാലയിൽ രഹസ്യമായി സമ്മേളിച്ചു.
പൊലീസിന് എളുപ്പത്തിൽ എത്താൻ കഴിയാത്ത പ്രദേശമായിരുന്നു പാറപ്രം.പുഴ കടന്നാണ് പി കൃഷ്ണപ്പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ പാറപ്രത്ത് എത്തിയത്.പാറപ്രം സമ്മേളനത്തോടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി പിറന്നു.
1940 ജനുവരി 26 ന് പോസ്റ്ററുകൾ വഴിയും ചുമരെഴുത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം ജനങ്ങൾ അറിഞ്ഞു.പാറപ്രം സമ്മേളനത്തിന് പിന്നാലെയാണ് വടക്കേ മലബാറിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.