രാജ്യത്ത് ബിജെപിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിനാകില്ല ; കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്ത് ബിജെപിക്ക് ബദൽ ആകാൻ കോണ്‍ഗ്രസിന് ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളെയും പ്രതിപക്ഷം എതിർക്കുകയാണെന്നും, കെ-റെയിലിന്റെ കല്ലുവാരിക്കൊണ്ടുപോയാൽ പദ്ധതിയെ തകർക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

ഇഎംഎസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിയസഭാ വളപ്പിലെ ഇഎംഎസ് പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

എകെജി സെന്റ്‌റിന് മുന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ വിജയരാഘവൻ പാർട്ടി പതാക ഉയർത്തി.പാർട്ടി ബ്രാഞ്ച് തലം മുതൽ സംസ്ഥാന വ്യാപകമായി വിപുലമായ അനുസ്മരണ പരിപാടികളാണ് ഇഎംഎസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here