ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. 10 നാൾ നീണ്ടു നിന്ന ശബരിമല ഉത്സവത്തിന് ഇന്നലെ രാത്രിയോടെ സമാപനമായി .

ആറാട്ടിന് ശേഷം തിരിച്ച് സന്നിധാനത്തെത്തിയതിന് പിന്നാലെ കൊടിയിറക്കം ചടങ്ങുകൾ നടന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

അതേ സമയം, മാസ പൂജ ചടങ്ങുകൾ കൂടി പൂർത്തിയാക്കി ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി ക്ഷേത്രനട അടയ്ക്കും. ഇനി വിഷു പൂജകൾക്കായി അടുത്ത മാസം 10ന് ആണ് നട തുറക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here