നിമിഷ പ്രിയയുടെ മോചനം ; ദയാ ധനസമാഹരണത്തിനായി ലോക മലയാളികളോട് അഭ്യര്‍ഥിച്ച് ബന്ധുക്കള്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി വഴികള്‍ തേടി ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും.കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ണായകമാകും. ദയാധനസമാഹരണത്തിനായി ലോക മലയാളികളോട് അഭ്യര്‍ഥിച്ച്
ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അന്യരാജ്യത്ത് നടന്ന സംഭവമായതിനാല്‍ കേസില്‍ നിമിഷ പ്രിയക്ക് നീതി ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.നിമിഷയെ ഇനിയെങ്കിലും രക്ഷിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണം.

കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ക്ക് ദയാധനം നല്‍കുകയാണ് ഇനിയുള്ള മാര്‍ഗം, അതിനും കടമ്പകള്‍ ഏറെയുണ്ട്.നിമിഷ പ്രിയയുടെ മോചനത്തിനായി നിയമസഹായവും ധനസമാഹരണത്തിനുമുള്ള പ്രയത്‌നത്തിലാണ് സേവ് നിമിഷ പ്രിയ എന്ന ഇന്റര്‍ നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here