പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണം

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.രാജ്യത്ത് നിയമ സഹായം ആവശ്യമുള്ള എല്ലാ ജനങ്ങൾക്കും അത് എത്തിക്കാൻ ലീഗൽ സർവ്വീസ് അതോറിറ്റികൾ പ്രതിജ്ഞാബദ്ധമാണെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.

യുഎഇയിലെ ഇന്ത്യൻ സമൂഹം ചേർന്ന് അബുദാബിയിലെ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഭൂരിഭാഗം വരുന്ന വിദേശ പൗരന്മാർ ഇന്ത്യക്കാരായതും, യുഎഇയുടെ വികസനത്തിൽ ഇവർ നിർണ്ണായക പങ്ക് വഹിയ്ക്കുകയും ചെയ്തതുമാണ് ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാകാൻ കാരണം.

ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തനിക്ക് നിങ്ങളോട് ഒന്നും ഉറപ്പ് നൽകാനാവില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് യുഎഇയിലെ ഇന്ത്യൻ പ്രവാസി സ്ഥാപനങ്ങൾക്കായി നിയമസഹായത്തിന് കേന്ദ്രം രൂപീകരിയ്ക്കുന്നത് ആലോചിയ്ക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News