മണ്ണും ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം വരച്ചുകാട്ടി പ്രമോദ് കുരമ്പാലയുടെ ചിത്ര പ്രദർശനം. കോട്ടയം ഡിസി ബുക്സിലെ ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയാലാണ് ‘മണ്ണ്’ എന്ന പേരിൽ ഏകാംഗ ചിത്രപ്രദർനം ഒരുക്കിയിരിക്കുന്നത്.
മണ്ണില്ലാതെ മനുഷ്യനില്ല, പക്ഷിമൃഗാദികളും തരുലതാദികളുമില്ല. എന്നാൽ ഈ സത്യം മനുഷ്യൻ പലപ്പോഴും മറക്കുകയാണ്. പ്രകൃതിയിൽ ഉള്ള മനുഷ്യൻറെ അനാവശ്യ ഇടപെടലുകൾ മണ്ണിൻറെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണ്.
മണ്ണിന്റെ മഹത്വം ആസ്വാദകർക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് ചിത്രകാരനായ പ്രമോദ് കുരമ്പാല തന്റെ രചനകളിലൂടെ. മലകളും മരങ്ങളും പക്ഷികളും മൃഗങ്ങളും പൂക്കളും കൃഷിയും പുതിയ സംസ്കാരങ്ങളുടെ ഉത്ഭവവും എല്ലാം 48 ഓളം ചിത്രങ്ങളിലൂടെ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്.
താൻ കണ്ടിട്ടുള്ളതിൽ എന്നും മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന കാഴ്ചകളെയും നാളെകളിൽ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകളെയും ചിത്രകാരൻ വരച്ച് ചേർത്തിട്ടുണ്ട്. അത്തരം ചിത്രങ്ങളിൽ കാണുന്ന താടിക്കാരൻ താൻ തന്നെയാണെന്നും ചിത്രകാരൻ വ്യക്തമാക്കുന്നു.
അക്രിലിക്, വാട്ടർ കളർ തുടങ്ങിയ മാധ്യമങ്ങളിൽ രചിച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 33 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമായ പ്രമോദ് കൂരമ്പാല കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.