ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്

ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷത ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചർച്ച നടത്തും. രണ്ടു ദിവസം ഫുമിയോ ഇന്ത്യയില്‍ തുടരുമെന്നാണ് വിവരം. ഇന്തോ- പസിഫിക് സുരക്ഷാ സംവിധാനം ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ അജണ്ടയിൽ ഉണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അതേസമയം, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി തിങ്കളാഴ്ച വർച്വൽ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുക്കും. ഇതില്‍ ഉഭയകക്ഷി വ്യാപാരബന്ധം ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ചർച്ചാകുമെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here