മഹിളാ കോണ്‍ഗ്രസിന് പ്രാധിനിധ്യം നല്‍കാത്തത് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ ബാധിച്ചു; വി ഡി സതീശന്‍

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് പ്രാധിനിധ്യം നല്‍കാത്തത് തെരഞ്ഞെടുപ്പിനെ ഗുരുതരമായി ബാധിച്ചിരുന്നു.

സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ല, ജയ സാധ്യതയുള്ള സീറ്റില്‍ സ്ത്രീകളെ നിര്‍ത്തിയില്ല തുടങ്ങിയ പരാതികള്‍ കോണ്‍ഗ്രസിനെതിരെ നേരത്തെ ഉണ്ടായിരുന്നു. അതെല്ലാം പരിഗണിച്ചാണ് ഇത്തവണ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എം ലിജു ഉള്‍പ്പെടെയുള്ളവരെ മാറ്റിയത് മാനദണ്ഡം വച്ചതോടെയാണെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News