യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന്

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട അമിത് ഷായും രഘുവർ ദാസും ഉടൻ ഉത്തർപ്രദേശിലെ എത്തും.

എംഎൽഎമാരുടെ യോഗം ചേർന്ന് യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതേസമയം ഉത്തരാഖണ്ഡിൽ എല്ലാ എംഎൽഎമാരോടും നാളെ ഡെറാഡൂണിൽ എത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎമാരുടെ യോഗത്തിൽ വച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് സാധ്യത. വിവിധ സംസ്ഥനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയതിന്റെ പകിട്ടിലാണ് ബിജെപി.

ഉത്തർപ്രദേശിൽ എസ്പിയെ പരാജയപ്പെടുത്തിയും കോൺ​ഗ്രസിനെ ഇല്ലാതാക്കിയും സ്വന്തമാക്കിയ വിജയം അതിന്റെ മാറ്റു കൂട്ടുന്നുണ്ട്. അതേസമയം, ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം വന്നത് ശ്രദ്ധേമായി. നേതാക്കളുടെ മക്കള്‍ക്ക് മത്സരിക്കാൻ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേര്‍ന്ന പാര്‍ലമെന്‍ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമര്‍ശനം ഉയർത്തിയത്.

സാധാരണ വിമർശനം പ്രതിപക്ഷ പാർട്ടികള്‍ക്ക് എതിരെ ആണെങ്കില്‍ ഇത്തവണ പക്ഷെ അത് സ്വന്തം പാർട്ടിയിലെ നേതാക്കള്‍ക്കെതിരെ ആയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടതായി മോദി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മോദി വ്യക്തമാക്കി.

കുടംബാധിപത്യം ജാതീയതയിലേക്ക് നയിക്കുന്നതാണെന്നും പാര്‍ട്ടിയുടെ പോരാട്ടം കുടുബാധിപത്യത്തിനെതിരെ ആണെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്, എസ് പി അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ ഇതേ വിഷയത്തില്‍ ബിജെപി എടുക്കുന്ന നിലപാട് ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമർശം. പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ആരെയും പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം മുഴുവനും. എന്നാല്‍ കേള്‍വിക്കാരോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഉണ്ടായിരുന്നു. രാജ്നാഥ് സിങിന്‍റെ മകൻ പങ്കജ് സിങ് നോയിഡയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News