കല്ലെടുത്തുമാറ്റിയാല്‍ പദ്ധതി ഇല്ലാതാവുമോ? സമരത്തിനെതിരെ കോടിയേരി

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ഇഎംഎസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വികസനപദ്ധതികളെ തെറ്റിദ്ധാരണ പരത്തി എതിര്‍ക്കുന്നു. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്- ബിജെപി- എസ്ഡിപിഐ സഖ്യമെന്നും കോടിയേരി ആരോപിച്ചു.

അതേസമയം, രാജ്യത്ത് ബിജെപിക്ക് ബദല്‍ ആകാന്‍ കോൺഗ്രസിന് ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും, കെ-റെയിലിന്റെ കല്ലുവാരിക്കൊണ്ടുപോയാല്‍ പദ്ധതിയെ തകര്‍ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News