
ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്സിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ. മത്സരത്തില്‍ ഗോള്‍ കീപ്പര്‍മാരുടെ പങ്ക് നിര്‍ണായകമാകുമെന്നും മുന്‍ ഇന്ത്യന്‍ താരം കൈരളി ന്യൂസിനോട് പറഞ്ഞു.
പ്രതിരോധവും മുന്നേറ്റവും ഒപ്പം മധ്യനിരയും. ഇവ മൂന്നും ഒപ്പത്തിനൊപ്പം കാഴ്ചവെക്കുന്ന പ്രകടനം. ഹൈദരാബാദ് എഫ്‌സിക്കെതിരെ ഫൈനലിലും കേരളത്തിന്റെ കൊമ്പന്‍മാര്‍ വമ്പുകാട്ടും. ഗോള്‍ കീപ്പര്‍മാരുടെ ചടുല നീക്കങ്ങള്‍ മത്സരത്തില്‍ നിര്‍ണായകമാകുമെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ.ടി.ചാക്കോ പറയുന്നു.
വിദേശ താരങ്ങളുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിനെ ഏറെ സ്വാധീനിച്ചു കഴിഞ്ഞു. യൂറോപ്യന്‍ ശൈലിയിലേക്കുള്ള മാറ്റം മൈതാനത്ത് ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയില്‍ പോലും പ്രകടമാണ്.മികച്ച ഗോള്‍കീപ്പറെന്ന നിലയില്‍ ഗില്ലിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നു.
മൈതാനത്ത് നിറയുന്ന കളിയഴകിനായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ…സൂപ്പര്‍ സണ്‍ഡേയ്ക്കായി കെ.ടി ചാക്കോ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഗാലറിയിലെ ആവേശത്തിരയിളക്കം ഈ മുഖത്തും കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here