ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നു ; മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിൽ പരിശീലനത്തിന്റെ അഭാവംമൂലം തൊഴിൽ കിട്ടാത്ത സാഹചര്യം തരണംചെയ്യാൻ സ്കിൽ ഇൻഫ്രാ സ്ട്രക്ചർ എക്കോസിസ്റ്റം സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

മെറിറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നവകേരള കാഴ്ചപ്പാടോടെ ഗവൺമെന്റ് നടപ്പാക്കുന്ന വികസനത്തിന് തടസ്സം നിൽക്കുന്ന നിലപാടാണ് കോൺഗ്രസും  ബി.ജെ.പി. യും കൈക്കൊളളുന്നതെന്നും, പ്രഖ്യാപിച്ച പദ്ധതികൾ എല്ലാംതന്നെ ജന പിൻതുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here