ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദ് കളിക്കില്ല. ടീം സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നാളെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിൽ നേരിടുക.
ഐഎസ്എൽ പ്ലേ ഓഫ് ആദ്യപാദപോരിൽ ജെംഷദ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ നേടിയത് സഹലായിരുന്നു. എന്നാൽ രണ്ടാം പാദ മത്സരത്തിൽ സഹൽ സ്ക്വാഡിൽ പോലുമുണ്ടായിരുന്നു. മത്സരശേഷമാണ്, തലേന്ന് പരിശീലനത്തിനിടെ സഹലിന് ഹാംസ്ട്രിങ് ഇഞ്ച്വറി നേരിട്ടതായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. എങ്കലും ഫൈനലിൽ താരം കളിക്കുമെന്നായിരുന്നു ആരാധകപ്രതീക്ഷ. എന്നാലിപ്പോൾ സഹലിന് കളിക്കാനാകില്ലന്ന് ഇഷ്ഫാഖ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
എന്നാൽ കഴിഞ്ഞയാഴ്ച പരുക്കേറ്റ സഹൽ ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച സഹൽ ഗ്രൗണ്ടിലെത്തിയെങ്കിലും പരിശീലനം നടത്തിയില്ല. സഹലിന്റെ കാര്യത്തിൽ ഇന്ന് മാത്രമെ വ്യക്തമായ തീരുമാനമുണ്ടാകു. എങ്കിലും താരം ഫൈനൽ കളിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.