ഭാവനയെ ക്ഷണിച്ചത് ഞാൻ; സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല, രഞ്ജിത്ത്

ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് ഭാവനയെ ഐ.എഫ്.എഫ്.കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തങ്ങളുടെ തീരുമാനം അറിയിച്ചപ്പോള്‍ തന്നെ സഹപ്രവർത്തകരും മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുകയായിരുന്നു – രഞ്ജിത്ത് പറഞ്ഞു.

മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും, ‘മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല.

എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്.’–രഞ്ജിത് പറഞ്ഞു. വനിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാൻ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്. നിറഞ്ഞ സദസ്സിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സിനിമയിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പം സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുരാഗ് കശ്യപും ആ വേദിയിലുണ്ടായിരുന്നു. അനുരാഗ് അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയില്‍ കാലുകുത്തിയിട്ട് 6 വര്‍ഷമായി. നിര്‍ഭയമായി സഞ്ചരിക്കാവുന്ന ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളവും മറ്റൊന്ന് തമിഴ്‌നാടുമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News