ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിലാണ് വിവരം. തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി എന്നതും മറ്റൊരുപ്രത്യേകതയാണ്.

അതേസമയം, ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവയാണ് 5 വരെയുള്ള സ്ഥാനങ്ങളിൽ. 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 139 ആയിരുന്നു സ്ഥാനം. പാക്കിസ്ഥാന്റെ സ്ഥാനം 121. കാനഡ– 15, യുഎസ്– 16, ബ്രിട്ടൻ– 17 സ്ഥാനങ്ങളിലുണ്ട്. റഷ്യ എൺപതാമതും യുക്രെയ്ൻ 98–ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News