എ കെ ജി സി ടി സംസ്ഥാന സമ്മേളനം ; മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

ഗവ. കോളേജ് അധ്യാപകരുടെ സംഘടനയായ എ കെ ജി സി ടി സംസ്ഥാന സമ്മേളനം കോഴിക്കോട് തുടങ്ങി. 2 ദിവസങ്ങളിലായി വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയരേഖ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും പ്രതിലോമ ആശയങ്ങളുടെ സഞ്ജയമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

നവ വൈജ്ഞാനിക സമൂഹ സൃഷ്ടിക്കായുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഒരുമിച്ച് നീങ്ങാമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, എ കെ ജി സി ടി ഭാരവാഹികള്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here